Thursday 23 August 2012

'പ്രണയമേതുപോല്‍?'-പ്രമീളാദേവി.

എന്‍റെ പ്രണയത്തെ ഒരുകാലത്ത് ഏറ്റവുമധികം ബാധിച്ച ഒരു കവിതയാണിത്,ഇപ്പോഴും... ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാനിതു മൂളിത്തുടങ്ങിയിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം അവിചാരിതമായി 2012 ഏപ്രില്‍ 14 വിഷുദിനത്തില്‍,എന്‍റെജന്മദിനത്തില്‍ എനിക്കു കവയത്രിയോടു ഈ കാവ്യാനുഭവം പങ്കിടാനുള്ള ഭാഗ്യവും ലഭിച്ചു! പ്രിയരാഗങ്ങളിലൊന്നായ 'സിന്ധുഭൈരവി'യിലാണ് ഞാനിതു നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്...പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ സുഖവും വേദനയും നിങ്ങളിലേക്കും......!!!


11 comments:

  1. ബാബുമാഷേ
    ഇത് കൊള്ളാട്ടോ

    ReplyDelete
  2. വളരെ ഇഷ്ടമായി.

    ReplyDelete
  3. പ്രണയത്തിന്റേയും വിരഹത്തിന്റേയും ലഹരികൾ നുണഞ്ഞ്‌...സുപ്രഭാതം...!

    ReplyDelete
  4. മാഷേ, നന്നായിട്ടുണ്ട്.

    ReplyDelete
  5. "നിഴലു പാകിയ കോണീ ചുവട്ടില്‍
    നിന്‍ വരവുകാത്തു കിതപ്പടക്കി
    പെരുമ്പറയടിയ്ക്കും മനസ്സൊരുങ്ങീടവേ
    യുഗയുഗങ്ങളായ് നിമിഷങ്ങള്‍... ഇഴയവേ..
    ഒടുവില്‍ നീയൊരു ചന്ദനത്തെന്നലായ്
    മധുരവാക്കിന്‍ മണം തേടിയെത്തവേ
    നെറുകയില്‍ കരം ചേര്‍ത്തെന്റെ കണ്‍കളില്‍ നിറയെ
    മിന്നല്‍പരപ്പായി തുളുമ്പവേ
    ഉഴുതു വിതയേറ്റി ഓരോ കളപറിച്ചരുമയായ്
    കൊയ്ത് കൊയ്തു കൂട്ടിടുന്ന കനിവ്
    അതല്ലയോ പ്രണയം..!
    ഒലിച്ചീടുതിര്‍മണിതന്‍ ഉളക്കരുത്തല്ലയോ..?"

    കാത്തിരിപ്പിന്റെ ഓരോ നിമിഷങ്ങള്‍ക്കും യുഗങ്ങളുടെ ദൈര്‍ഘ്യമാണ്..
    കാത്തിരിപ്പിനൊടുവില്‍ വീണ്ടും കാണുമ്പോള്‍ പരിഭവങ്ങളെല്ലാം മറന്നു വീണ്ടും ഓടിയെത്തുന്നു..
    പ്രണയത്തിന്റെ ഓരോ ഇടവഴിയിലൂടെയും സഞ്ചരിച്ച വരികള്‍.
    ഓരോ വരികളും എത്രയോ വികാര തീവ്രമായാണ് മാഷ്‌ ആലപിചിരിയ്ക്കുന്നത്...
    അവിചാരിതമായി കവയത്രിയ്ക്ക് വിഷു ദിനത്തില്‍ സമ്മാനിച്ചെങ്കില്‍
    അതിലും അവിചാരിതമായി കഴിഞ്ഞ ഫെബ്രുവരി 18നു മാഷെ കാണാന്‍ വന്നപ്പോള്‍ എനിയ്ക്കിത് സമ്മാനിച്ചിരുന്നു..

    ReplyDelete
  6. Serikkum oru manushyan kavithakalkk atimappettupokunnath itharam varikalum oppamchernna aalaapanavum kondakam.

    ReplyDelete
  7. നന്നായിരിക്കുന്നു വരികളും ആലാപനവും.

    ReplyDelete
  8. നല്ല ആലാപനത്തിലൂടെ പ്രണയവും വിരഹവും ഒരുപോലെ മനോഹരം. നല്ല കവിത. ആശംസകൾ

    ReplyDelete
  9. ആർദ്രമീയാലാപനം ബാബു

    ReplyDelete
  10. എന്റെ രാത്രികളെ സംഗീതസാന്ദ്രമാക്കിയ കവിത.. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ശബ്ദത്തിൽ.. ആഹാ..

    ReplyDelete